ജറുസലേം: ഇസ്രയേലും ഇസ്ലാമിക ഭീകര സംഘങ്ങൾ വിലസുന്ന രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പോരാട്ടത്തിൽ വെടിനിർത്തൽ പ്രഖ്യപിച്ചെങ്കിലും യുദ്ധം തീരുമോ എന്നും ഇസ്രയേൽ പിൻവാങ്ങുമോ എന്നും തീരുമാനിക്കുന്നത് 33 പേർ ജീവനോടെ ഉണ്ടോ എന്ന ചോദ്യത്തിൻ്റെ ഉത്തരം പോലിരിക്കും.
2023 ഒക്ടോബർ 7-ന് ഹമാസ് ഭീകരൻമാർ തെക്കൻ ഇസ്രായേലിൽ ആക്രമണം നടത്തി 1,200-ഓളം പേരെ കൊല്ലുകയും 250-ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്. അന്ന് തട്ടിക്കൊണ്ടുപോയി ഭീകരർ തടവിൽ വച്ചിട്ടുള്ളവരിൽ 33 പേരുടെ ലിസ്റ്റ് ഇസ്രയേൽ പുറത്തുവിട്ടു. വെടി നിർത്തൽ കരാറിലെ വ്യവസ്ഥ പ്രകാരം ഒന്നാം ഘട്ടത്തിൽ ഭീകരർ മോചിപ്പിക്കേണ്ടത് 33 പേരുടെ ലിസ്റ്റാണ്ട് പുറത്തുവിട്ടത്. അവരെ ജീവനോടെ ഇസ്രയേലിന് തിരികെ കിട്ടിയാൽ വെടിനിർത്തൽ കരാർ തുടരും. അവരെ തിരികെ കിട്ടുന്നില്ല എങ്കിൽ വെടിനിർത്തൽ വെറുമൊരു ചടങ്ങായി മാറും. ഇസ്രയേലിൻ്റെ സൈനിക നടപടികളുടെ മറ്റൊരു നീക്കത്തിനുള്ള ആരംഭമായിരിക്കും ഈ വെടിനിർത്തൽ. ഒരു താൽക്കാലിക വിശ്രമം. ഇസ്രയേലിൻ്റെ തന്ത്രമാണിത്. ഇസ്രയേൽത്ത ആവശ്യപ്പെടുന്ന ബന്ദികളിൽ എല്ലാവരേയും ജീവനോടെ തിരികെ ലഭിക്കാതെ വരുന്ന പക്ഷം യുദ്ധം അവസാനിക്കില്ല എന്ന ഇസ്രയേൽ പ്രഖ്യാപനം ഇതുവരെ പിൻവലിക്കപ്പെട്ടിട്ടില്ല. ഒരാളെ കിട്ടാതെ വന്നാലും ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കില്ല എന്നും ഭീകരരെ പൂർണ്ണമായി ഉന്മൂലനം ചെയ്യാതെ ? യുദ്ധം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ബന്ദികളിൽ എത്ര പേർ ബാക്കിയുണ്ടെന്ന് വ്യക്തമല്ല. ഇസ്രയേൽ നൽകുന്ന ലിസ്റ്റിൽ ഉള്ളവർ ജീവനോടെ ഇല്ലങ്കിൽ?.......
The lives of these 33 men will decide whether the war between Israel and the Islamic State will end.